വിവാഹം കഴിഞ്ഞ് അധികം കഴിയും മുമ്പ് ഗർഭിണിയായി : കുഞ്ഞിനെ ഭർതൃ മാതാവ് കൊലപ്പെടുത്തിയതായി പരാതിയുമായി യുവതി

ബംഗളൂരു: തന്റെ കുഞ്ഞിനെ ഭര്‍തൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. കര്‍ണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്ന – ഗജേന്ദ്ര ദമ്ബതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ താൻ ഗര്‍ഭിണിയായതാണ് ഭര്‍തൃമാതാവിന് അനിഷ്ടമുണ്ടാകാൻ കാരണമെന്ന് നാഗരത്ന ആരോപിക്കുന്നു. പ്രസവം കഴിഞ്ഞ് അഞ്ചാം മാസത്തിലാണ് യുവതി തിരിച്ച്‌ വീട്ടിലെത്തിയത്. ചെറിയ പ്രായത്തില്‍ അമ്മയായതിന് ഇടയ്ക്കിടെ ഭര്‍തൃമാതാവ് കുത്തിനോവിച്ചിരുന്നു. ഒൻപത് മാസമുള്ള തന്റെ കുഞ്ഞിന് ഭര്‍തൃമാതാവ് അടയ്ക്ക നല്‍കിയെന്നും, ഇതാണ് മരണകാരണമെന്നുമാണ് പരാതി. ഭര്‍ത്താവിനൊപ്പമെത്തിയാണ് യുവതി പരാതി നല്‍കിയത്. നവംബര്‍ ഇരുപത്തിരണ്ടിനാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പരാതി ഉയര്‍ന്നതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഭര്‍തൃമാതാവ് കുറ്റം നിഷേധിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.