ലഹരിവിമുക്ത പമ്പ : 84 കേസുകളിലായി 16800 രൂപ പിഴ ചുമത്തി എക്‌സൈസ്


മണ്ഡലകാല പരിശോധനകൾ ഊർജിതമാക്കി എക്‌സൈസ് വകുപ്പ്. പുകയില ഉത്പന്നങ്ങൾ മദ്യം എന്നിവയുടെ ഉപയോഗം ശബരിമലയിൽ നിരോധിച്ചിട്ടുള്ളതാണ്. നിയമവിരുദ്ധമായി ഈ വക വസ്തുക്കൾ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുകയും സിഗരെറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ടസ് ആക്ട് (കോട്പാ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കുകയും ചെയ്യുന്നു. പമ്പ റേഞ്ച് പരിധിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നു യൂണിറ്റുകളായി തിരിച്ചു പരിശോധനകൾ നടത്തി വരുന്നു.

Advertisements

മണ്ഡലകാലാരംഭം മുതൽ വിവിധ കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളി ക്യാമ്പുകളിലും നടത്തിയ പരിശോധനകളിൽ 248 പായ്ക്കറ്റ് ബീഡി, രണ്ട് പായ്ക്കറ്റ് ഹാൻസ് എന്നിവ കണ്ടെത്തി. 84 കോട്പാ കേസുകളിലായി 16,800 രൂപ പിഴ ഇടാക്കി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എം.നൗഷാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അയ്യപ്പന്മാർ 04735 202303 എന്ന നമ്പരിൽ വിവരങ്ങൾ കൈമാറണം . പുകയില ലഹരി ഉത്പന്നങ്ങൾ ശബരിമലയിൽ ഇല്ലാതെ ആക്കുവാൻ ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.