ന്യൂസ് ഡെസ്ക് : കുട്ടിയെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ എന്ന് സൂചന.സ്ഥിരം കുറ്റവാളിയായ കുണ്ടറ കുഴിയം സ്വദേശി , നേരത്തെ സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കാളിയായിരുന്ന സ്ത്രീ, ഇവരുടെ സഹായി എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത് എന്ന് സൂചനയുണ്ട്.മോചിപ്പിക്കപ്പെട്ട ആറു വയസ്സുകാരിയില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയവരുടെ ഫോട്ടോ കാട്ടി കുട്ടിയില്‍ നിന്നും പ്രതികളെ പറ്റി കൂടുതല്‍ വ്യക്തത വരുത്തും.
ഇതിൽ സ്ത്രീയാണ് തട്ടിക്കൊണ്ടു പോകലിലെ മുഖ്യസൂത്രധാരയെന്നാണ് സൂചന
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവര്‍ക്ക് കൊല്ലം ചിന്നക്കടയില്‍ വീടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വീട്ടിലാകാം കുട്ടിയെ ഒളിവില്‍ താമസിപ്പിച്ചതെന്ന സംശയവും ഇപ്പോഴുണ്ട്. ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. പ്രതികളെ പിടികൂടിയതാണോ കീഴടങ്ങിയതാണോ എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല. ഇവര്‍ കസ്റ്റഡിയില്‍ ഉണ്ടെന്ന് പോലും പൊലീസ് സ്ഥിരീകരിക്കുന്നില്ല.
തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുസ്ത്രീയാണ് കുട്ടിയുമായി വന്നതെന്ന് കുട്ടിയെ ആദ്യംകണ്ട കോളേജ് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു.