കോട്ടയം കുറവിലങ്ങാട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു : മരിച്ചത് കടപ്പൂർ സ്വദേശി

കുറവിലങ്ങാട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. എംസി റോഡിൽ വെമ്പള്ളി നടുക്കവലയിൽ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. കടപ്പൂർ ശങ്കരമുക്ക് സ്വദേശി മാത്യു ജോസ ഫ്(റെജി 59) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെമ്പള്ളി സ്വദേശി പീറ്ററി(50)നെ കോട്ടയം മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ മാത്യുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles