തിരുവല്ല: കീഴ്വായ്പൂര്‍ പുന്നവേലിയില്‍ കടയില്‍ സ്‌ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. പുന്നവേലി ജംഗ്ഷനിലെ ചായക്കടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പുന്നവേലി വേളൂര്‍ ഭാഗത്ത് സണ്ണി(64), പുന്നവേലി ഇളമറ്റം ഹൗസില്‍തോമസ് ജോണ്‍(ബേബിച്ചന്‍ 72) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ക്ക് പുറമേ ചായകുടിക്കാന്‍ എത്തിയ നാല് പേര്‍ക്കും പരിക്കേറ്റു.
ബെന്നി കിണര്‍ പണിയുമായി ബന്ധപ്പെട്ട തൊഴിലാളിയാണ്. ഇയാളുടെ കയ്യിലിരുന്ന തോട്ട പൊട്ടിയതെന്നാണ് വിവരം. രാവിലെ ജോലിക്ക് പോകുന്നതിനിടെ സമീപത്തെ കടയില്‍ നിന്ന് സംസാരിക്കവേയാണ് അപകടമുണ്ടായത്. കയ്യില്‍ പണി ആയുധങ്ങളോടൊപ്പം പാറ പൊട്ടിക്കാനുള്ള തോട്ടയും കരുതിയിരുന്നു. ഇത് അബദ്ധത്തില്‍ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടയ്ക്കും സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ കൈപ്പത്തിക്ക് ഗുരുതര പരിക്കുണ്ട്.. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.