നിങ്ങള്‍ യൂട്യൂബില്‍ കാണുന്ന വീഡിയോകള്‍ എങ്ങനെയാണ് ഫോണില്‍ എത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കയിലെ കാലിഫോര്‍ണിയയിലെ യൂട്യൂബ് ആസ്ഥാനത്തെ സെര്‍വറില്‍ നിന്ന് വിഡിയോകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നമ്മുക്ക് സമീപമുള്ള മൊബൈല്‍ ടവറില്‍ എത്തുന്നതിന് എങ്ങനെയാണെന്ന് മനസിലാക്കിയാല്‍ ഈ മേഖലയിലെ തൊഴില്‍ സാധ്യത കണ്ടെത്താനാകും. ഗ്ലാസ് ഫൈബറുകളാല്‍ നിര്‍മ്മിക്കപ്പെട്ട വളരെ കനം കുറഞ്ഞ ടെലി കമ്മ്യൂണിക്കേഷന്‍ കേബിളായ ഒപ്്റ്റിക്കല്‍ ഫൈബര്‍ എന്ന മാധ്യമം വഴിയാണ് ഇതൊക്കെ സാധ്യമാകുന്നത്. അതിനാല്‍ തന്നെ ആഗോളതലത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ മേഖല തുറന്നിടുന്നത് വലിയ തൊഴിലവസരങ്ങളാണ്. നമ്മുടെ നാട്ടിലെ കേബിള്‍ ടിവി സേവന ദാതാക്കള്‍ മുതല്‍ രാജ്യത്തെ വന്‍കിട ടെലി കമ്യൂണിക്കേഷന്‍ കമ്പനികളിലും ഇന്ത്യന്‍ റെയില്‍വേയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഡിവിഷനിലും സര്‍ക്കാരിന്റെ കെഫോണിലും ഒപ്റ്റിക്കല്‍ ഫൈബര്‍ മേഖലയിലെ വിദഗദ്ധരുടെ സേവനം അനിവാര്യമാണ്. ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ഒപ്റ്റിക്കല്‍ വിദഗദ്ധരെ ഒഴിവാക്കി പ്രവര്‍ത്തിക്കാനാകില്ല എന്നത് തന്നെയാണ് ഈ മേഖല നല്‍കുന്ന വലിയ തൊഴില്‍ സുരക്ഷ. മൊബൈല്‍ കമ്പനികളുടെ ടവറുകളുടെ താഴെയുള്ള കണ്‍ട്രോള്‍ റൂമുകള്‍, സെര്‍വ്വര്‍ റൂമുകള്‍, ബാങ്കുകളുടെ ഡാറ്റാ സെന്ററുകള്‍,വ്യോമയാന മേഖല, റെയില്‍വേ, സമുദ്രാന്തര്‍ഭാഗത്തു കൂടെയുള്ള കേബിളുകള്‍ സ്ഥാപിക്കുന്ന വലിയ കപ്പലുകള്‍ എന്നിവയിലെല്ലാം ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധപ്പെട്ട അനവധി അവസരങ്ങളാണുള്ളത്. ലോകത്തെ മിക രാജ്യങ്ങളും കടലിനടിയിലൂടെയോ കരയിലൂടെയോ ഒപ്റ്റിക്കല്‍ ഫൈബറിനാല്‍ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന വാസ്തവം തിരിച്ചറിയുമ്പോള്‍ ഈ മേഖലയിലെ വിദഗ്ദ്ധരുടെ ആവശ്യകത എത്രമാത്രമാണെന്ന് മനസിലാകും. പ്രമുഖ അമേരിക്കന്‍, ജാപ്പനീസ് കമ്പനികള്‍ക്ക് കടലിനടിയിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ഉണ്ടെന്നതിനാല്‍ ഈ മേഖല വിദേശ കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുറന്നിടുന്നത് വന്‍ അവസരങ്ങളാണ്.
ടെലി കമ്യൂണിക്കേഷന്‍ പോളുകളിലൂടെയും റോഡുകളുടെ വശങ്ങളിലെ കേബിള്‍ ട്രെഞ്ചുകളിലൂടെയും സമദ്രാന്തര്‍ഭാഗത്തുകൂടെ സബ് മറൈന്‍ കേബിളുകളായും ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ ഗുണഭോക്താക്കളാണ് ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലയും ഓണ്‍ലൈന്‍ രംഗത്തേക്ക് മാറിയതിനാല്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ വിദഗ്ദ്ധന് വലിയ അവസരങ്ങളാണ് ലഭിക്കുന്നത്. കോവിഡിന് ശേഷം ബിസിനസ് മേഖലയും വിദ്യാഭ്യാസ രംഗവും ഉള്‍പ്പെടെ ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറിയതോടെ ഈ രംഗത്തെ വിദഗ്ദ്ധരുടെ ഡിമാന്‍ഡും വര്‍ദ്ധിക്കുകയാണെന്ന് സാരം. ഇന്റര്‍നെറ്റ് തടസം കൂടാതെ ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ കാലത്ത് വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി സുഗമമായി ചെയ്യാന്‍ സാധിക്കൂവെന്നതിനാല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് വൈദിഗ്ദ്ധ്യം നേടിയവരുടെ സേവനം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ കാലമെത്ര മുന്നോട്ട് പോയാലും ഈ മേഖലയിലെ തൊഴില്‍ സാധ്യത വര്‍ദ്ധിക്കുകയേ ഉള്ളു. കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്തും തൊഴില്‍ സ്ഥിരത ഉറപ്പാക്കാന്‍ ഇതുപോലുള്ള സാങ്കേതിക വിദ്യകളില്‍ കഴിവ് തെളിയിച്ചാല്‍ മതിയെന്ന് സാരം. സമൂഹ മാധ്യമമായ ഫേസ്ബുക്ക്, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള വിനോദ ഉപാധികള്‍ എന്നിവയുടെ സ്വീകാര്യതയും കോവിഡാനന്തരം വര്‍ക്ക് ഫ്രം ഹോം സമ്പ്രദായ വിവിധ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നതും ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതും ഒപ്റ്റിക്കല്‍ ഫൈബര്‍ മേഖലയെ സുരക്ഷിത തൊഴില്‍ രംഗമാക്കി മാറ്റുന്നുണ്ട്. അതിനാല്‍ തന്നെ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ രംഗമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരം
ഓരോ ദിവസവും ആഗോളതലത്തില്‍ തന്നെ ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയകളുടെയും ഉപയോഗം വര്‍ദ്ധിക്കുന്നതും ഒട്ടനവധി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കുന്നതിനാലും രാജ്യത്തിന് പുറത്തും മികച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ വിദഗ്ദ്ധര്‍ക്ക് സാധ്യതകള്‍ അനവധിയാണ്. ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി, ഖത്തര്‍,ഒമാന്‍ എന്നിവടങ്ങളിലും അമേരിക്ക,യൂറോപ്യന്‍ രാജ്യങ്ങള്‍,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വന്‍കിട കമ്പനികളും ഈ രംഗത്തെ ടെക്‌നീഷ്യന്‍മാരെയും എന്‍ജിനീയര്‍മാരെയും തേടുകയാണ് ഇപ്പോള്‍. അതിനാല്‍ തന്നെ വൈദിഗ്ദ്ധ്യം നേടുന്നവര്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡാണ് ഈ മേഖല ഒരുക്കുന്നത്.
തൊഴില്‍ സാധ്യതയുള്ള കോഴ്‌സ് എവിടെ പഠിക്കാം
ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ട്രെയിനിങ് കോഴ്‌സ് കേരളത്തില്‍ നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ്് സ്റ്റഡീസ് ഇന്‍ എന്‍ജിനീയറിങ്( ഐഎഎസ്ഇ)ന്റെ തിരുവനന്തപുരം വലിയശാലയിലെ ക്യാമ്പസിലും തൃശൂരിലെ ക്യാമ്പസിലും പഠിക്കാം.
കോഴ്‌സിന് ആര്‍ക്കൊക്കെ ചേരാം
പത്താംക്ലാസ്, പ്ലസ്ടു, പോളിടെക്‌നിക് ഡിപ്ലോമ, എന്‍ജിനീയറിങ് എന്നിവ കഴിഞ്ഞവര്‍ക്ക് കോഴ്‌സിന് ചേരാം. എസ്എസ്എല്‍സി, പ്ലസ്ടു പാസായവര്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ടെക്‌നീഷ്യനായും ഐടിഎ, വിഎച്ച്എസ്സി കഴിഞ്ഞവര്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ സ്‌പ്ലൈസറായും എന്‍ജിനീയറിങ് കഴിഞ്ഞവര്‍ക്ക് നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍, പ്ലാനിങ് എഞ്ചിനീയര്‍, പ്രൊജക്ട് എഞ്ചിനീയര്‍ എന്നീ നിലകളില്‍ മികച്ച ശമ്പളത്തില്‍ തൊഴില്‍ കണ്ടെത്താനാകും.
കോഴ്‌സ് കാലയളവ്- ആറുമാസമാണ് കോഴ്‌സ് കാലാവധി. ഇതില്‍ നാലു മാസം ക്ലാസ് റൂം ട്രെയിനിങ്ങും രണ്ട് മാസം ഇന്റേണ്‍ഷിപ്പും ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമേരിക്കയിലെ ഹോസ്റ്റണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗീകാരമുള്ള എംബസി അറ്റസ്റ്റബിള്‍ സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് സൗകര്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 7025570055,[email protected],വെബ്‌സൈറ്റ്-www.iasetraining.org