കോട്ടയം: തിലകൻ സ്മാരക സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 2013 മുതൽ പ്രവർത്തിക്കുന്ന സ്മാരക വേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനകൾക്കുള്ള 2021ലെ സംസ്ഥാന അവാർഡുകളാണ് പ്രഖ്യാപിച്ചത്. 40 വർഷത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സംഭാവനകൾക്കുള്ള അവാർഡിന് മന്ത്രി സജി ചെറിയാൻ അർഹനായി. വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്തെ മികവിന് എബ്രഹാം കലമണ്ണിൽ, കേശാലങ്കാരം ചമയം വി.വി പ്രകാശ് വിഗ്‌സ്, കവിതാസമാഹാര പുസ്തകം പുളി മോടിഅശോക് കുമാർ, ഗാന സംവിധാന രംഗത്തെ സംഭാവന ആലപ്പി ഋഷികേശ്, അഭിനയം വക്കം സുധി, നാടക രചന ബഷീർ മണക്കാട്, അഭിനേത്രി വിജി കൊല്ലം, ഗാനരചന രാജേഷ് അമ്പാടി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.
ജനുവരി അവസാനവാരം പ്രസ് ക്ലബ്ബിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നടത്തും, ഷോബി തിലകൻ മുഖ്യപ്രഭാഷണം നടത്തും അവാർഡ് ജേതാക്കൾക്ക് 25000 രൂപ ക്യാഷ് അവാർഡും ശില്പവും പ്രശംസാപത്രവും നൽകി ചടങ്ങിൽ ആദരിക്കുമെന്ന് പ്രസിഡന്റ് രാജു ഏബ്രഹാം, ജനറൽ സെക്രട്ടറി
കൊടുമൺ ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി
ബിനോയ് വേളൂർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ കോട്ടയം പ്രസ്‌ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.