അമ്മയുടെ യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി; മമ്മൂട്ടിയുടെ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചു; ഷമ്മി തിലകനെതിരെ നടപടിയ്‌ക്കൊരുങ്ങി അമ്മ സംഘടന

കൊച്ചി: താര സംഘടനയായ അമ്മയിൽ വീണ്ടും പൊട്ടിത്തെറി. നടൻ സിദ്ധിഖിനെതിരെ ആരോപണവുമായി നടൻ നാസർ രംഗത്ത് എത്തിയതിനു പിന്നാലെ ഇപ്പോൾ ഷമ്മി തിലകനെതിരെയാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്. ‘അമ്മ’യുടെ യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടിയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

Advertisements

ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്നാണ് അംഗങ്ങളുടെയും ആവശ്യം. യോഗത്തിനെത്തിയ ഷമ്മി ചർച്ചകൾ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും താരങ്ങളിൽ ഒരാൾ ഇക്കാര്യം സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമാണ് വിവരം. ഇതിന്റെ ഭാഗമായി യോഗം നടന്ന അന്ന് തന്നെ ഷമ്മിയെ താക്കീത് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ നടനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ പല താരങ്ങളും ഉറച്ചു നിൽക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യാൻ ധാരണയായത്. അതേസമയം മമ്മൂട്ടിയുൾപ്പടെ ചില താരങ്ങൾ ഷമ്മി തിലകനെതിരെ നടപടിയെടുക്കരുതെന്ന് അഭ്യർത്ഥിച്ചുവെന്നും വിവരമുണ്ട്.

Hot Topics

Related Articles