തിരുവല്ല: തിരുവല്ലയിൽ ആറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടി ജീവനൊടുക്കിയതാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. പഠിക്കാതിരുന്നതിനു മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ട പെൺകുട്ടിയെയാണ് ചൊവ്വാഴ്ച രാവിലെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പറമ്പിൽ സന്തോഷ്സിമ ദമ്പതികളുടെ മകൾ നമിതയെ (13) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പഠിക്കാതിരുന്നതിന് വീട്ടുകാർ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങി 100 മീറ്റർ അകലെ ഓട്ടാഫിസ് കടവ് പാലത്തിനോടു ചേർന്നുള്ള വഴിയിലൂടെ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നെന്നാണ് വിവരം. ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. തിരുവല്ല എസ്സിഎസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നമിത. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിൽ.