കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എഐടിയുസി നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിർമ്മാണത്തൊഴിലാളികളുടെ പെൻഷൻ കുടിശിഖ ഉടൻ വിതരണം ചെയ്യുക, ആനുകൂല്യങ്ങൾ വിതരണത്തിലുള്ള കാലതാമസം ഒഴിവാക്കുക, തൊഴിലുടമകളിൽ നിന്നുള്ള സെസ് പിരിവ് ഊർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എഐടിയുസി കോട്ടയം ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത്.
ധർണ സമരം എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ ടി പ്രമദ്, പ്രസിഡൻ്റ് കെ ഡി വിശ്വനാഥൻ, കെ ഐ കുഞ്ഞച്ചൻ, ഇ എൻ ദാസ്സപ്പൻ, ആർ രഘുദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കെ ബാലചന്ദ്രൻ, നൗഫൽഖാൻ, കെ സുശീല, ജാഫർ തുടങ്ങിയവർ നേതൃത്വം നൽകി.