വഴി കാട്ടാൻ കേന്ദ്ര സർക്കാർ ; ഗൂഗിൾ മാപ്പിന് പകരം മൂവ് ; യാത്രകളിൽ വഴി പറയാൻ ഇനി മൂവ് ഉണ്ടാകും

ന്യൂഡല്‍ഹി : യാത്രയ്ക്ക് വഴികാട്ടിയായി കേന്ദ്ര സർക്കാർ. ഗൂഗിള്‍ മാപ്പിന് പകരം വഴി കാട്ടാൻ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആപ്പ് വരുന്നു.കേന്ദ്ര ഗതാഗത മന്ത്രാലയമാണ് വഴികാണിക്കാന്‍ പുതിയ ആപ്പിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘മൂവ്’ എന്നാണ് ആപ്പിന് നല്‍കിയിരിക്കുന്ന പേര്. വഴികാണിക്കുകയും ഗതാഗത കുരുക്കുകള്‍ നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സൗജന്യ നാവിഗേഷന്‍ ആപ്പാണ് മൂവ്.

Advertisements

കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം, ഐഐടി മദ്രാസ്, ഡിജിറ്റല്‍ ടെക് കമ്പനിയായ മാപ് മൈ ഇന്ത്യ എന്നിവര്‍ സഹകരിച്ചാണ് മൂവ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് വരാനിരിക്കുന്ന അപകടസാധ്യതയുള്ള മേഖലകള്‍, സ്പീഡ് ബ്രേക്കറുകള്‍, മൂര്‍ച്ചയുള്ള വളവുകള്‍, കുഴികള്‍ എന്നിവയെ കുറിച്ചുള്ള ശബ്ദ, ദൃശ്യ അലേര്‍ട്ടുകള്‍ മൂവ് നല്‍കും. രാജ്യത്ത് റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020-ല്‍ നടത്തിയ സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചില്‍ വിജയിച്ചാണ് മൂവ് ഔദ്യോഗിക അംഗീകാരം നേടിയത്.
അപകടമേഖലകള്‍, സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍, റോഡ്, ട്രാഫിക് പ്രശ്നങ്ങള്‍ എന്നിവ മാപ്പുവഴി റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാര്‍ക്കും അധികാരികള്‍ക്കും സൗകര്യമുണ്ടായിരിക്കും. ഐഐടി മദ്രാസും മാപ്‌മൈ ഇന്ത്യയും ഈ ഡാറ്റ വിശകലനം ചെയ്യുകയും ഭാവിയില്‍ റോഡ് അവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇത് ഉപയോഗിക്കുകയും ചെയ്യും. സൗജന്യ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യവുമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.