തിരുവല്ല: വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിയ്ക്കിടെ ഷോക്കേറ്റ് ബംഗാള്‍ സ്വദേശിയായ താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. കെ എസ് ഇ ബി മണിപ്പുഴ സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനായ മാല്‍ഡ സ്വദേശി അബ്ദുള്‍ ഗഫാര്‍ (23) ആണ് മരിച്ചത്. വെണ്‍പാല പനച്ചിമൂട്ടില്‍ കടവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ അബ്ദുള്‍ ഗഫാര്‍ താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ല പോലീസെത്തി നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.