വാസ്‌കോ ഡ ഗാമ: കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ ഇനി പുതിയ ഗോളി.സീനിയര്‍ ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിംഗ് ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സില്‍ ഗോളിയാകും.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് 35കാരനായ താരത്തിന്‍റെ വരവ് ക്ലബ് സ്ഥിരീകരിച്ചത്. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെ ബ്ലാസ്റ്റേഴ്‌സ് പരിചയസമ്പന്നരായ ഗോളിമാര്‍ക്കായി അന്വേഷണം തുടങ്ങുകയായിരുന്നു. പ്രഭ്‌സുഖന്‍ ഗിൽ ആണ് മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് വല കാത്തത്.
ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ ഏഴാം മത്സരത്തിനിറങ്ങും. ഗോവയിലെ വാസ്‌കോ ഡ ഗാമയില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ സിറ്റിയെ കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തുക. ഒഡിഷ എഫ്‌സിയെ മറികടന്നുവരുന്ന ചെന്നൈയിനും ശക്തമായ പോരാട്ടം സമ്മാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും 16 തവണ മുഖാമുഖം വന്നിട്ടുണ്ട്. ചെന്നൈയിന്‍ ആറും ബ്ലാസ്റ്റേഴ്‌സ് മൂന്നും കളി വീതം ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങൾ സമനിലയില്‍ അവസാനിച്ചു. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒന്‍പത് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനക്കാരാണ്.