ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്; മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാരും നഗരസഭ അംഗങ്ങളും; ടിപ്പറും മണ്ണുമാന്തിയും പിടിച്ചെടുത്ത് പൊലീസ്

ചെറുവാണ്ടൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം – രാവിലെ 10.08

Advertisements

ഏറ്റുമാനൂർ: ചെറുവാണ്ടൂരിൽ കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്. പുലർച്ചെ മുതൽ നാട്ടുകാർ അറിയാതെ മണ്ണെടുക്കാൻ ആരംഭിച്ചതോടെ പ്രതിഷേധവുമായി പ്രദേശവാസികളും തടിച്ചു കൂടി. ഇതോടെ പൊലീസും വില്ലേജ് ഓഫിസ് അധികൃതരും ഇടപെട്ട് മണ്ണെടുപ്പിനായി എത്തിയ ലോറിയും, മണ്ണുമാന്തിയും പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ എട്ടരയോടെ ഏറ്റുമാനൂർ ചെറുവാണ്ടൂരിലായിരുന്നു സംഭവങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ പള്ളി സെമിത്തേരിയ്ക്കു സമീപം കുന്നിടിച്ച് മണ്ണെടുപ്പ് ആരംഭിച്ചത്. പുലർച്ചെ മുതൽ മണ്ണെടുത്ത് തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു. നഗരസഭ അംഗം വാർഡ് അംഗം എം.കെ സോമൻ , മുൻ കൗൺസിലർ ബോബൻ ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് എത്തി. പ്രതിഷേധവുമായി നാട്ടുകാർ എത്തുന്നത് കണ്ടതോടെ ലോഡ് എടുക്കുന്നതിനായി എത്തിയ മൂന്ന് ലോറികൾ അതിവേഗം ഓടിച്ചു പോയി.

തുടർന്നു, നാട്ടുകാർ മണ്ണെടുപ്പ് തടയുകയായിരുന്നു. ഇതോടെ ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് എത്തി. ഏറ്റുമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ ഇവിടെയുണ്ടായിരുന്ന ഒരു ലോറിയും മണ്ണ് മാന്തിയും പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിലേയക്കു മാറ്റി. പൊലീസ് വിവരം അറിയിച്ചത് അനുസരിച്ച് വില്ലേജ് ഓഫിസറും സ്ഥലത്ത് എത്തിയിട്ടുണ്ട്.

സി.എസ്.ഐ സഭയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലമെന്നാണ് സൂചന. ഇവിടെ മണ്ണെടുക്കുന്നതിനു കരാർ നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണ്ണെടുക്കാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനി പരിശോധിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles