കോട്ടയം നഗരത്തിൽ പകൽ മാന്യന്റെ പട്ടാപ്പകൽ മോഷണം ; നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് ഫോൺ കവർന്നു ; ആരും കാണാതെ കവർച്ച നടത്തിയ മാന്യൻ ക്യാമറയിൽ കൂടുങ്ങി; വീഡിയോ കാണാം

കോട്ടയം : കോട്ടയം നഗരത്തിൽ പട്ടാപ്പകൽ മോഷണം. കോഴിചന്തയിലെ പച്ചക്കറി ഹോൾസെയിൽ കടക്കു സമീപമാണ് മോഷണം നടന്നത്. നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ കവരുകയായിരുന്നു. എന്നാൽ കവർച്ചയുടെ ദൃശ്യങ്ങൾ സമീപത്തെ സിസി ടി വി ക്യാമറയിൽ പതിഞ്ഞതോടെ മോഷ്ടാവ് വെട്ടിലായി.

Advertisements

ജീൻസ് പാന്റും ഷർട്ടും ധരിച്ച, ബാഗ് ധരിച്ച വ്യക്തിയാണ് മൊബൈൽ ഫോൺ ഓട്ടോയിൽ നിന്നും കവർന്നത്.
ഇയാൾ ഓട്ടോയിൽ നിന്നും ഫോൺ എടുത്ത് പാന്റിന്റെ പോക്കറ്റിൽ ഇടുന്നത് വ്യക്തമായി സമീപത്തെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച രാവിലെ 7:42 ഓടെയാണ് കവർച്ച നടന്നത്. കുമ്മനം അറുപറ പ്രദേശത്തെ പതിനൊന്നിൽ മുഹമ്മദ്‌ ഉനൈസ് എന്ന വ്യക്തിയുടെ വിവോ V9 എന്ന മൊബൈൽ ഫോൺ ആണ് മോഷണം പോയത്.

മോഷണം നടന്നതിങ്ങനെ

വാഹനത്തിൽ ഉനൈസ് മൊബൈൽ ഫോൺ വച്ചശേഷമാണ് പുറത്തിറങ്ങിയത്. അതേസമയം ഇത് വഴി എത്തിയ കണ്ടാൽ മാന്യനെന്ന് തോന്നുന്ന ഒരാൾ ഓട്ടോയ്ക്ക് സമീപം എത്തി മൊബൈൽ ഫോൺ കണ്ടതും ഓട്ടോയുടെ സമീപത്ത് പരുങ്ങി നിന്ന ഇയാൾ ആളുകൾ കാണുന്നില്ലന്ന് ഉറപ്പ് വരുത്തിയ ശേഷം
മൊബൈൽ ഫോൺ എടുത്ത് പോക്കറ്റിലിട്ട ശേഷം അതി വേഗം നടന്ന് നീങ്ങി. എന്നാൽ ക്യാമറക്കണ്ണിൽ കവർച്ചയുടെ ദൃശ്യങ്ങൾ പതിയുകയായിരുന്നു.

മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കോട്ടയം വെസ്റ്റ്‌ പോലീസ് സ്റ്റേഷനിൽ ഉനൈസ് പരാതി നൽകി. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Hot Topics

Related Articles