കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 20 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ 9.00 മുതൽ 5.30 വരെ സെൻട്രൽ ജംഗ്ഷൻ, കൊണ്ടൂർ, ക്രീപ് മിൽ, എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വെട്ടുന്നതിനാൽ 9.00 മുതൽ 5.30 വരെ പിറയാർ, അമ്മാവൻപടി, കൊമ്പനംകുന്ന്, തെരുവ്, കിഴക്കെകൂഡല്ലുർ, മണലേൽ, വെള്ളംകുറ്റി, ഒഴുകേപ്പടി, കട്ടേകുരിശുപള്ളി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, പള്ളം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ഗോമതി അലക്സോ എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന കല്ലുങ്കത്തറ ,കൊടുവത്തറ,ഒളോക്കരി ഈസ്റ്റ് , സത്യമൂർത്തി, മനക്കതൊള്ളായിരം, സുമതി, വേലപ്പറമ്പ് , മേരു ത്തറ, വട്ടക്കായൽ തെക്കേ പാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓവേലി , ജെ പി , വെരൂർ , പയ്യംമ്പള്ളിൽ, കണ്ണവെട്ട , സി എൻ കെ ഹോസ്പിറ്റൽ, ഗ്ലാസ് വേൾഡ് , പട്ടാണിച്ചിറ, മുക്കാടൻഎന്നീ ട്രാൻസ്ഫോർമറുകളിൽ 9മണി മുതൽ 5 വരെയും വലിയകുളം, തെങ്ങണാ, കണ്ണവെട്ട, എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, കണ്ടൻകാവ് , മരോട്ടിപ്പുഴ, അപ്പച്ചിപടി , കളപ്പുരക്കൽപടി , പാത്രപാങ്കൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന് കീഴിൽ 4സെന്റ് കോളനി, അടിവാരം, വരമ്പനാട് എന്നീ ട്രാൻഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 7 മുതൽ 2 മണി വരെ അടിവാരത്ത് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം , മേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണലേ പാലം ,പൈങ്ങുളം പള്ളി, വള്ളിചിറ, താമരക്കുളം, ചെറുകര, മുറിഞ്ഞാറെ, നെല്ലാനിക്കാട്ടു പാറ, ഇല്ലിക്കൽ, പാലാക്കാട്ടുമല എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എം എൽ എ പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം, ചന്ദനത്തിൽ കടവ്, മണിയൻ പാടം, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അറയ്കൽ ചിറ, കോണ്ടോടി, കീർത്തി, സി എ ആന്റണി, കുറുപ്പുടവർ, എസ് എഫ് എസ് , നാൽക്കവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന തിരുമല ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെയും ഹളളാപ്പാറ, ദേവമാതാ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.