ശബരിമല – കേന്ദ്ര ഇടപെടൽ അനി അനിവാര്യം: പി.സി. ജോർജ് 

കോട്ടയം : കഠിന വ്രതമെടുത്ത് പ്രതീക്ഷയോടെ അയ്യപ്പദർശനത്തനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരെ ക്രൂരമായി അവഗണിക്കുന്ന നടപടികളാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കേരള ജനപക്ഷം സെക്യുലർ ചെയർമാൻ പി.സി ജോർജ്.  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്ന ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ആവശ്യസൗകര്യങ്ങളൊരുക്കു ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. ഭക്തരുടെ മേൽ അനാവശ്യനിയന്ത്രണങ്ങൾ അടിച്ചേൽപ്പി പ്പിക്കുന്ന സർക്കാർ കടമ നിർവഹിക്കുന്നില്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഭക്തർ വഴിയിൽ ദിവസങ്ങളോളം കുടിങ്ങിക്കിടന്ന് നരകയാതന അനുഭവിക്കുകയാണ്. സ്ത്രീ പ്രവേശന വിഷയത്തിൽ പിണറായിക്കെതിരെ പ്രതികരിച്ച അയ്യപ്പ ഭക്തരോടുള്ള പ്രതിതികാരം തീർക്കുന്നതാണോയെന്ന് സംശയിക്കണം. ശബരിമലയോട്  ബന്ധമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ  ഭരണകൂടങ്ങൾ നിഷ്ക്രിയമായിരിക്കുന്നു. ശബരിമലയെ വരുമാന മാർഗ്ഗം മാത്രമായി കണക്കാക്കുന്ന ദേവസ്വം ബോർഡിൽ വൻ അഴിമതിയാണ് നടക്കുന്നത്. എല്ലാ കരാർ നടപടികളിലും ക്രമക്കേടുള്ള ശബരിമലയിലെ താൽക്കാലിക ജീവനക്കാരായി സി.പി.എം അനുകൂലികളായ നാസ്തികരെ നിയമിക്കുന്നതുമൂലം യഥാർത്ഥ ഭക്തർക്ക് അവഗണന നേരിടുകയാണ്. വർഷം തോറും വർദ്ധിച്ചു വരുന്ന ശബരിമല ഭക്തരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ ശബരിമല കേന്ദ്ര ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രത്തിലേക്ക് ആക്കിയേ മതിയാവൂ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങ നങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്കുള്ള സേവനം ചെയ്യാൻ ദേശിയ കാഴ്ചപ്പാടുള്ള സംവിധാനമാണ് വേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് എല്ലാ ഈശ്വര വിശ്വാസികളുടെയും ഹൈന്ദവ സംഘടനയു നയുടെയും പിന്തുണയോടെ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.