കാഞ്ഞങ്ങാട് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 16 പേർ റിമാൻഡിൽ; 20 മുതൽ 65 വയസ്സുവരെയുള്ള പ്രതികളിൽ അച്ഛനും മകനും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ 16 പ്രതികളും റിമാൻഡില്‍. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്.

Advertisements

തുടര്‍ന്ന് പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരുന്നു. ആദ്യം ഒരാളുടെ വിവരം നല്‍കിയ പെണ്‍കുട്ടി കൂടുതല്‍ സംസാരിക്കുന്നതിനിടെയാണ് 16 പേര്‍ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. 20 വയസ്സുകാരൻ മുതല്‍ 65 കാരൻവരെ പ്രതികളായുണ്ട്. ഇവരില്‍ അച്ഛനും മകനും പ്രതികളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറസ്റ്റിലായ പ്രതികളെ എല്ലാവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബേഡകം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടര്‍ കെ.വി. ദാമോദരൻ, എസ്.ഐ കെ.പി. പ്രതീഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.