പത്തനംതിട്ട : പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാലും, ജലാശയത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലും, മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കു അനുമതി നല്കി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എ. ഷിബു നടപടിക്രമം പുറപ്പെടുവിച്ചു. ജനുവരി 19 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് അഞ്ച് സെന്റിമീറ്റര്‍ ഉയരും.
Advertisements