കോട്ടയം ഈരയില്‍ക്കടവില്‍ നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്കു പിന്നില്‍ ബൈക്കിടിച്ചു; മൂലവട്ടം സ്വദേശിയ്ക്കു തലയ്ക്കു പരിക്കേറ്റു

ഈരയില്‍ക്കടവില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: ഈരയില്‍ക്കടവില്‍ ജല അതോറിറ്റിയുടെ അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബിയുടെ പിന്നില്‍ ബൈക്കിടിയിച്ച് മൂലവട്ടം സ്വദേശിയ്ക്കു പരിക്ക്. മൂലവട്ടം സ്വദേശിയായ മധുവിനാണ് ഈരയില്‍ക്കടവ് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ ഈരയില്‍ക്കടവ് ബൈപ്പാസ് റോഡില്‍ മണിപ്പുഴ ഭാഗത്തേയ്ക്കു തിരിയുന്ന സ്ഥലത്തായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തു നിന്നും എത്തിയ ബൈക്ക്, ഇവിടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെ.സി.ബിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ മധുവിനെ പൊലീസും, ഇവിടെ ഉണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളും ചേര്‍ന്നാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

ഇദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിന് ഇടയാക്കിയ ജെ.സി.ബി ചിങ്ങവനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം രാവിലെയും ഇവിടെ അപകടം ഉണ്ടായിരുന്നു.

Hot Topics

Related Articles