കോട്ടയം നാഗമ്പടത്ത് പുഷ്പമേള നടക്കുന്നതിനു സമീപത്തെ മൈതാനത്ത് വൻ തീപിടുത്തം; ആളിക്കത്തിയ തീ നിയന്ത്രിക്കാൻ അഗ്നിരക്ഷാ സേനയുടെ ശ്രമം

നാഗമ്പടത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: നാഗമ്പടത്ത് പുഷ്പമേള നടക്കുന്നതിനു സമീപത്ത് വൻ തീ പിടുത്തം. നാഗമ്പടത്ത് പുഷ്്പ മേള നടക്കുന്നതിനു എതിർവശത്തെ ലോറി പാർക്കിംങ് മൈതാനത്താണ് രാത്രിയിൽ തീപിടിത്തമുണ്ടായത്. എതിർവശത്തെ പാർക്കിംങ് മൈതാനത്ത് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഈ മാലിന്യത്തിനാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ തീ പിടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറിയ തോതിൽ കത്തിപ്പടർന്ന തീ പിന്നീട് ആളിപ്പടരുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആളുകൾ വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചു. കോട്ടയം അഗ്നരിക്ഷാ സേനാ ഓഫിസിൽ നിന്നും മൂന്ന് യൂണിറ്റ് വാഹനങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. ആളൊഴിഞ്ഞ പ്രദേശത്തെ മാലിന്യത്തിന് തീ പിടിച്ചതിനാൽ അപകട സാധ്യത ഒഴിവായിട്ടുണ്ട്.

Hot Topics

Related Articles