മല്ലപ്പള്ളി: കടമാന്‍കുളത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ കാട് തെളിച്ചപ്പോള്‍ കണ്ടെത്തിയത് പൂച്ചക്കുഞ്ഞാണോ പുലിക്കുഞ്ഞാണോ എന്ന സംശയത്തില്‍ നാട്. പ്രദേശത്തെ കാട് തെളിച്ചുവന്നപ്പോഴാണ് പൂച്ചയുടെ ലക്ഷണമുള്ള മൂന്ന് കുഞ്ഞുങ്ങളെ തൊഴിലാളികള്‍ കണ്ടത്. ജനിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമായ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.
പൂച്ചക്കുഞ്ഞാണെന്ന് സംശയിച്ചെങ്കിലും നഖങ്ങള്‍ക്ക് പൂച്ചക്കുഞ്ഞുങ്ങളുടേതിനേക്കാള്‍ നീളവും വലുപ്പവും ഉണ്ടെന്നും നേരം വൈകിയിട്ടും മുതിര്‍ന്നവരെ കണ്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു. തെരുവുനായ്ക്കള്‍ മണംപിടിച്ച് റോന്ത് ചുറ്റിയചോടെ സംഗതി പന്തിയല്ലെന്നറിഞ്ഞ കല്ലൂപ്പാറ കരിമ്പില്‍ റെജി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നെ മൂന്ന് കുഞ്ഞുങ്ങളെയും വീട്ടുമുറ്റത്തേക്ക് മാറ്റി. ഇത് വരയന്‍ പുലിയാണെന്നും കാട്ടുപൂച്ചയാണെന്നും കാഴ്ചക്കാര്‍ പറയുന്നു. എന്നാല്‍ അധികൃതരെത്തിയ ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാകൂ.