പരിസ്ഥിതി സംരക്ഷണ സമിതി
കോട്ടയം : പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും മേൽ ഏറിവരുന്ന കൈയേറ്റങ്ങളുടെ പരിണിതഫലങ്ങൾ കാലാവസ്ഥ വ്യതിയാനത്തിലൂടെയും അനുബന്ധ മാറ്റങ്ങളിലൂടെയും കേരളത്തിൽ പ്രകടമാണെന്നും ഇതൊരു മുന്നറിയിപ്പായി കണ്ടു കൊണ്ട് പ്രകൃതിയോടുള്ള കരുതൽ വർദ്ധിപ്പിച്ച് ആവാസ വ്യവസ്ഥയെ സംരക്ഷിച്ച് സുസ്ഥിരവികസനത്തിനായുള്ള ശ്രമങ്ങൾക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന് മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ കോട്ടയം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഐ. യു.എം.എൽ കോട്ടയം ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ പറഞ്ഞു. വേമ്പനാട് കായലിന്റെ വിസ്തൃതി നിലവിൽ നാലിൽ ഒന്നായി ചുരുങ്ങിയതും, ജലസ്രോതസ്സുകളിൽ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി വർദ്ധിച്ചതും ആശങ്കാജനകമാണെന്നും, പ്രത്യേക പ്ലാനിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂവിനിയോഗം കൃത്യമായി വേർതിരിച്ച് പരിസ്ഥിതി പ്രാധാന്യമുള്ള നദികൾ, തണ്ണീർതടങ്ങൾ, നെൽവയലുകൾ, കണ്ടൽക്കാടുകൾ എന്നിവയുടെ നിലവിലെ വിസ്തൃതി കൃത്യമായി രേഖപ്പെടുത്തി കൈയേറ്റങ്ങളും മറ്റും ശാസ്ത്രീയമായി കണ്ടെത്തി തടയുവാനും കയ്യേറിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കുവാനും സർക്കാർ തയ്യാറാകണമെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐ. യു.എം.എൽ ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ആവശ്യപ്പെട്ടു.
ആവാസ വ്യവസ്ഥയെ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാന്നെന്നു വിലയിരുത്തിയ യോഗം വിവിധ മേഖലകളിൽ സെമിനാറുകൾ സംഘടിപ്പിക്കുവാനും പരിസ്ഥി സംരക്ഷണ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുവാനും മാർച്ച് മൂന്നിന് പ്രമുഖരായ പരിസ്ഥി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ സമിതി ചെയർമാൻ ഫൈസൽ കന്നാം പറമ്പിലിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ
എം. ബി അമീൻഷാ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ ഭാരവാഹികളായ, അസീസ് കുമാരനല്ലൂർ, പി.പി മുഹമ്മദ് കുട്ടി, പി.എ അബ്ദുൽ കരീം മുസ്ലിയാർ, അജി കൊറ്റംപടം, ഫാറൂഖ് പാലപ്പറമ്പിൽ, പി.പി സലീം, പി.എം സലാം, എൻ.കെ.എം ജലാൽ, സമീർ വളയം കണ്ടം,
ടി.എ ഷിഹാബുദ്ദീൻ,ഷിബു. പി.ഹംസ,പി. എച്ച് ഷാജഹാൻ, പി.കെ അബ്ദുറഹ്മാൻ, അഡ്വ: നവാബ് മുല്ലാടൻ കെ. കെ കൊച്ചുണ്ണി, കെ എസ് മുഹമ്മദ് ഫൈസൽ, അൽഫാജ് ഖാൻ, പി യു അബ്ദുൽ മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.