തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിക്കെതിരെ പ്രക്ഷോഭം : എൻ ആർ ഇ ജി ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ

പത്തനംതിട്ട :
ഏതുവിധത്തിലും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിക്കെതിരെ പ്രക്ഷോഭത്തിന് രൂപം നൽകുമെന്ന് എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ അറിയിച്ചു. ഈ പദ്ധതിയെ ഏതു വിധത്തിലും ഇല്ലാതാക്കുക എന്ന ഒറ്റ അജണ്ടയാണ് കേന്ദ്ര സർക്കാരിനുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങ ളിൽ ആധാർ അധിഷ്ഠിത നിബന്ധനകളുടെ പേരിൽ ആയിരക്കണക്കിന് തൊഴിലാളികളെയാണ് പദ്ധതിയിൽ നിന്നും മാറ്റിനിർത്തുന്നത്. കേരളത്തിൽ നിബന്ധനകൾ
കൃത്യമായി പാലിക്കുന്നതു കൊണ്ട് മറ്റു പലതിന്റെയും പേരിൽ തൊഴിലാളികളെ മാറ്റിനിർത്താനാണ് ശ്രമം.
ഇതിന് നിർവ്വഹണ ഉദ്യോഗസ്ഥരടക്കം പലരും കൂട്ടു നിൽക്കുന്നു.

Advertisements

ജില്ലയിലെ പല ബ്ലോക്കുകളിലും നിരവധി പദ്ധതികൾ ഇത്തരത്തിൽ തടസ്സപ്പെട്ടിരിക്കുന്നു. അനാവശ്യമായ നിബന്ധനകൾ ഏർപ്പെടുത്തി പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരടക്കം ഇതിന് കൂട്ടുനിന്നാൽ ശക്തമായ പ്രക്ഷോഭത്തിന് യൂണിയൻ നേതൃത്വം നൽകുമെന്നും അഡ്വ. ആർ സനൽകുമാർ പ്രസ്താവനയിൽ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.