തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപെട്ട പ്രതി പിടിയില്‍; ക്രിമിനല്‍ കേസിലെ പ്രതി ഏഴ് മാസം ഒളിവില്‍ കഴിഞ്ഞത് ഭാര്യയുടെ ബന്ധുവീട്ടില്‍

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപെട്ട പ്രതി പിടിയില്‍. നിരണം കൊമ്പങ്കേരി ആശാന്‍കുടി പുതുവേല്‍ വീട്ടില്‍ സജനെയാണ് ഇന്ന് രാവിലെ ഭാര്യയുടെ അമ്പലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നും പിടികൂടിയത്. കൊമ്പങ്കേരി മാനേച്ചിറ വീട്ടില്‍ രഘുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കഴിഞ്ഞ ഏഴ് മാസക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന സജന്‍ ഇന്നലെ പുലര്‍ച്ചെയാണ് പോലീസിന്റെ പിടിയിലായത് .

Advertisements

പ്രാഥമിക കൃത്യം നിര്‍വഹിക്കാനെന്ന വ്യാജേന വൈകിട്ട് ഏഴു മണിയോടെ പോലീസ് കാവലില്‍ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു.

Hot Topics

Related Articles