കോട്ടയം: ചാന്നാനിക്കാട് ഗവ.എല്‍പി സ്‌കൂള്‍ തകര്‍ച്ചാ ഭീഷണിയില്‍. പാത ഇരട്ടിപ്പിക്കലിനായി റെയില്‍വേ മണ്ണെടുത്തുപോയതോടെ സ്‌കൂളിന് സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. മണ്‍തിട്ടയില്‍ റെയില്‍വേ ഭൂമിയില്‍ നില്‍ക്കുന്ന വന്‍തണല്‍മരം സ്‌കൂളിനും ശൗചാലയത്തിനും ഭീഷണിയാവുകയാണ്. ഏത് നിമിഷവും ഇത് സ്‌കൂളിന് മേല്‍ പതിച്ചേക്കാം.
ഒന്നരവര്‍ഷം മുമ്പാണ് റെയില്‍വേ സ്‌കൂളിന്റെ പുരയിടത്തിനോടുചേര്‍ന്ന് മണ്ണുനീക്കിയത്. കിഴുക്കാംതൂക്കായവിധമാണ് മണ്ണെടുപ്പു നടത്തിയത്.ഇതിന്റെ മുകള്‍ഭാഗത്താണ് വന്‍മരം നില്‍ക്കുന്നത്. സ്‌കൂളിലെ ഒരു ശൗചാലയത്തിന്റെ മേല്‍ക്കൂരയില്‍ ചാരിനില്‍ക്കുകയാണിത്. പനച്ചിക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡാണിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.