ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു; കെ.എസ്.ഇ.ബിയുടെ രണ്ടു വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു; വണ്ടി ഓടിച്ച ഒറ്റക്കപ്പലുമാവ് സ്വദേശിയ്ക്കു പരിക്ക്

ചെമ്മനംപടിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ രണ്ട് വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു. അപകടത്തിൽ കാറോടിച്ചിരുന്ന ഒറ്റക്കപ്പലുമാവ് സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഈ റോഡിലെ രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. അപകടത്തിൽ കെ.എസ്.ഇ.ബി ഗാന്ധിനഗർ സെക്ഷന് 25000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മെഡിക്കൽ കോളേജ് – ഗാന്ധിനഗർ റോഡിൽ ചെമ്മനംപടി ഭാഗത്തായിരുന്നു അപകടം. സഹോദരിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കാറിൽ ഒറ്റക്കപ്പലുമാവ് ഭാഗത്തെ വീട്ടിലേയ്ക്കു പോകുകയായിരുന്നു യുവാവ്. ഈ സമയം ചെമ്മനംപടി ഭാഗത്ത് വച്ച് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്നു, കാർ റോഡരികിലെ 11 കെവി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

കാറിനുള്ളിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്നു പ്രദേശത്ത് വൈദ്യുതി് വിതരണം മുടങ്ങി. രണ്ടു പോസ്റ്റുകളും ഒടിഞ്ഞതിനാൽ കാൽലക്ഷ്ം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നുണ്ടെന്നു കെ.എസ്.ഇ.ബി ഗാന്ധിനഗർ സെക്ഷൻ അസി.എൻജിനീയർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Hot Topics

Related Articles