മദ്യം നൽകി പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മാസങ്ങളോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ; പ്രതിയെ പിടികൂടിയത് കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിൽ നിന്നും

കൊച്ചി: മദ്യം നൽകി പതിനഞ്ചുകാരിയെ മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. മാസങ്ങളോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് കൊച്ചി പൊലീസ് പിടികൂടിയത്. കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു.
പൂക്കാട്ടുപടി സ്വദേശി ആകാശ് റോഷൻ നെയാണ് (22) തടിയിട്ടപറമ്പ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

Advertisements

റോഷൻ പതിനഞ്ചുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും കഴുത്തിൽ കിടന്ന കിടന്ന രണ്ടു പവന്റെ മാല മോഷ്ടിക്കുകയും ചെയ്‌തെന്നാണ് കേസ്. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കോട്ടയം ശാസ്ത്രി റോഡിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് പൊക്കിയത്. പെൺകുട്ടിയെ പല സ്ഥലങ്ങളിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

Hot Topics

Related Articles