കാഞ്ഞിരപ്പള്ളി: പാറത്തോട് കുടുംബാംരോഗ്യ കേന്ദ്രത്തിലുണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് സൂചന. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്രിഡ്ജിൽ നിന്നും തീ പടർന്നാണ് വൻ അപകടം ഉണ്ടായത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കു മാത്രമാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു തീപിടുത്തം. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് വൻ ദുരുന്തം ഒഴിവായത്.
പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വൻ അഗ്നിബാധയുണ്ടായത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ പഴയ ഫ്രിഡ്ജിന്റെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. സി. എച്ച്. സി യിലെ ഇൻവെർട്ടർ, രണ്ട് ഫാനുകൾ , രണ്ട് ഫൈബർ സ്ട്രെച്ചറുകൾ,ആറ് ഓക്സിജൻ സിലിണ്ടറുകൾ, മരുന്നുകൾ സൂക്ഷിച്ചിരുന്ന അലമാര ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ ഓമനക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘവും കാഞ്ഞിരപ്പള്ളി പൊലീസും , നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഞായറാഴ്ചയായതിനാൽ ആശുപത്രിയിൽ തിരക്ക് ഒഴിവായതും അപകടത്തിന്റെ അളവ് കുറയ്ക്കാനായി.