കുടമാളൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: കുടമാളൂർ പുളിഞ്ചോട് നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ഷാജഹാൻ (54), യാത്രക്കാരായ കരിപ്പൂത്തട്ട് സ്വദേശികളായ അജിത (50), നീതു (30), നോയൽ (4), എയ്ഞ്ചൽ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച രാത്രി എട്ടരയോടെ കുടമാളൂർ പുളിഞ്ചോട് ഭാഗത്തായിരുന്നു അപകടം. കുടയംപടി ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് ഓ്‌ട്ടോറിക്ഷ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
തുടർന്നു, ഇതുവഴി എത്തിയ വാഹനങ്ങളിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്നു പത്തു മിനിറ്റോളം മെഡിക്കൽ കോളേജ് – കുടയംപടി റോഡിൽ ഗതാഗത തടസമുണ്ടായി.