ചരിത്ര പുരുഷനാകാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ദുരന്ത നായകനാവും; പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മറ്റികള്‍; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും എന്നാല്‍ അദ്ദേഹം ദുരന്ത നായകനായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേരത്തെ നവോത്ഥാന നായകനാകാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. ലീഗിനെ ദുര്‍ബലപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം വര്‍ഗീയ ശക്തികള്‍ക്ക് ശക്തി പകരാനാണ്. ലീഗിനെ ആക്രമിച്ച് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്താനാണ് നീക്കം. ലീഗ് ദുര്‍ബലപ്പെട്ടാല്‍ ആരാണ് ശക്തി പ്രാപിക്കുക. ന്യൂനപക്ഷ തീവ്രവാദം ഇല്ലാതാക്കാന്‍ ലീഗിന്റെ സ്വാധീനം കൊണ്ടുകഴിഞ്ഞു.ന്യൂനപക്ഷ വര്‍ഗീയതയുമായി മുഖ്യമന്ത്രി സന്ധി ചെയ്തു. ഇതാണ് ഈരാറ്റുപേട്ടയില്‍ കണ്ടത്. പൊലാസിനെ നിയന്ത്രിക്കുന്നത് പോലും സിപിഎം ജില്ലാ കമ്മറ്റികളാണ്- വി.ഡി സതീശന്‍ പറഞ്ഞു.

Advertisements

കെ റെയില്‍ നിലവിലെ അവസ്ഥയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. കെ റെയിലില്‍ പരിസ്ഥിതി സാമൂഹ്യാഘാത പഠനം നടത്തിയിട്ടില്ല. ഡി പി ആര്‍ പോലും ഒളിച്ചുവെക്കുന്നു. നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.സില്‍വര്‍ ലൈനില്‍ വരെ വര്‍ഗീയത കൊണ്ടുവരാന്‍ ശ്രമമുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് മത തീവ്രവാദ സംഘടനയാണോ ബി ജെ പിയുമായി ചേര്‍ന്ന് സോളാര്‍ സമരം നടത്തിയത് സി പി എമ്മാണ്. കൊടുക്കാനുള്ള ശ്രമമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Hot Topics

Related Articles