പാലാ കാനാട്ടുപാറയില്‍ ലിവര്‍ ട്യൂമര്‍ രോഗിയുമായി പോയ ആംബുലന്‍സില്‍ ജീപ്പ് ഇടിച്ച് അപകടം; ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് പരിക്കേറ്റു; തലയ്ക്ക് പരിക്കേറ്റ ജീപ്പ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലായില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: പാലാ കാനാട്ടുപാറയില്‍ ആംബുലന്‍സും ജീപ്പും കൂട്ടിയിടിച്ച് അപകടം. തൊടുപുഴ ചാഴിക്കാട് ഹോസ്പിറ്റലില്‍ നിന്നും ലിവര്‍ട്യൂമര്‍ രോഗിയുമായി മാര്‍സ്ലീവാ മെഡിസിറ്റിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും ജീപ്പ് ഡ്രൈവര്‍ എബിനും സാരമായ പരിക്കേറ്റു. പ്രഥമശുശ്രൂഷ നല്‍കാന്‍ പാലാ കാര്‍മല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ പിന്നീട് മാര്‍സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം മൂന്നരയോടെയാണ് അപകടം.. തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലിവര്‍ ട്യൂമര്‍ രോഗിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് മാര്‍സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അവശ്യപ്പെട്ടു. ഇതനുസരിച്ച് പാലാ കാനാട്ടുപാറ ജംഗ്ഷനില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് റോഡിലെ ബ്ലോക്കില്‍പ്പെട്ടു. ആംബുലന്‍സായതിനാല്‍ മറ്റ വാഹനങ്ങള്‍ കടന്ന് പോകാന്‍ ഇടമൊരുക്കി. ഈ സമയം സ്വകാര്യബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സില്‍ അമിതവേഗത്തിലെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു- ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന് രോഗിക്ക് സാരമായ പരിക്കേറ്റു. ജീപ്പിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുന്‍സ് ഡ്രൈവര്‍ മുഹമ്മദ് ഫസില്‍ പറഞ്ഞു.

തലയ്ക്ക് പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ എബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കാനാട്ടുപാറയില്‍ അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.

Hot Topics

Related Articles