മലൈക്കോട്ടൈ വാലിബൻ ചര്‍ച്ചകളില്‍ നിറയുകയാണ്. മോഹൻലാല്‍ വാലിബനായി എത്തുന്ന ഒരു ചിത്രത്തിന് ഹൈപ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികം. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണെന്നതാണ് ചിത്രത്തിലെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്. മലൈക്കൈട്ടൈ വാലിബന്റെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്ന ചോദ്യത്തോട് മോഹൻലാല്‍ പ്രതികരിച്ചത് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. മലൈക്കോട്ടൈ വാലിബന്റെ പ്രചരണാര്‍ഥം സംസാരിക്കുകയായിരുന്നു ചിത്രത്തിലെ നായകൻ മോഹൻലാല്‍. അതിന്റെ ക്ലൈമാക്സ് എന്ന് പറയുന്നത് നമ്മള് പ്രതീക്ഷിക്കുന്നത് ആയിരിക്കില്ല. പ്രതീക്ഷിക്കാത്ത ഒരു കാര്യം ചിത്രത്തില്‍ വരുമ്പോഴാണല്ലോ അതിന് വ്യത്യസ്തതയുണ്ടാകുന്നത്.
മലൈക്കോട്ടൈ വാലിബനിലും ഒരു വ്യത്യസ്തതയുണ്ടാകും. ഉണ്ടാകാതിരിക്കാം. അത് നമുക്ക് മാത്രം അറിയാവുന്നതാണെന്നും പറയുകയായിരുന്നു മോഹൻലാല്‍. സസ്പൻസ് ഒളിപ്പിച്ചുവെച്ചാണ് മോഹൻലാല്‍ സംസാരിച്ചതെന്നാണ് ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മലൈക്കോട്ടൈ വാലിബൻ ഒരു മികച്ച സിനിമയായിരിക്കും എന്നാണ് മോഹൻലാല്‍ വ്യക്തമാക്കാൻ ശ്രമിച്ചത്. വലിയ ആത്മവിശ്വാസത്തിലായിരുന്നു മോഹൻലാല്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിച്ചതും. മലൈക്കോട്ടൈ വാലിബൻ ആവേശമുണ്ടാക്കിയ ഒരു കഥയായിരുന്നു എന്നും മോഹൻലാല്‍ വ്യക്തമാക്കി. കോസ്റ്റ്യൂമിലടക്കം വലിയ ഒരു വ്യസ്തതയാണ് ചിത്രത്തില്‍ സ്വീകരിച്ചതെന്നും മോഹൻലാല്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. മലൈക്കോട്ടൈ വാലിബൻ എത്തുക രണ്ട് ഭാഗങ്ങളായി ആകും എന്നും റിപ്പോര്‍ട്ടുണ്ട്.