ഷാരൂഖ് ഖാൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയതെങ്കിലും പിന്നീട് മികച്ച അഭിപ്രായം ലഭിക്കുകയായിരുന്നു. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. ഷാരൂഖ് ഖാന്റെ ഡങ്കി 225.5 കോടി രൂപ ഇന്ത്യയില്‍ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ആഴ്‍ചകള്‍ കഴിഞ്ഞിട്ടും ഷാരൂഖ് ഖാൻ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം.
അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടുമെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റെ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. അത്ര മികച്ച പ്രതികരണം ഡങ്കിക്ക് തുടക്കത്തില്‍ ലഭിച്ചില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് എന്നാണ് ആരാധകരുടെയും അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഡങ്കി ജിയോ സിനിമയിലാകും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുക എന്ന് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഷാരൂഖിനും വിക്കിക്കും തപ്‍സിക്കും പുറമേ ചിത്രത്തില്‍ വിക്രം കൊച്ചാര്‍, ജ്യോതി സുഭാഷ്, അനില്‍ ഗ്രോവര്‍, ബൊമൻ ഇറാനി, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഡങ്കി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.