കൗമാരക്കാരെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ജില്ലാ പൊലീസിന്റെ മുക്തി; മാരക ലഹരി മരുന്നുകൾ പിടികൂടാനുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി

കോട്ടയം: കൗമാരക്കാരെ കഞ്ചാവ്് എം ഡി എം എ , എൽ എസ് ഡി തുടങ്ങിയ മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കുന്നതിനായുള്ള ജില്ലാ പൊലീസിന്റെ മുക്തി പദ്ധതിയ്ക്കു തുടക്കമായി. കോട്ടയം ജില്ലാ പൊലീസ് നടപ്പാക്കുന്ന ദ്രുതകർമ പദ്ധതിയായ മുക്തിയുടെ ഉദ്ഘാടനം കൊച്ചി റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം എം ജോസ്, പാലാ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസർ തോംസണ് കെ പി എന്നിവർ പങ്കെടുത്തു.

Advertisements

ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ശ്രദ്ധയിൽ പെടുത്തി ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ പോലിസിൽ വിവരം അറിയിക്കാം. വിവരങ്ങൾ കൈമാറുന്നവരുടെ വിവരം രഹസ്യമാക്കി വയ്ക്കും. വിവരങ്ങൾ നൽകാൻ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ഓഫിസിലെ ഫോൺ – 0481-2562304
പദ്ധതിയുടെ കോർഡിനേറ്റർ , എ.എസ്.ഐ കെ.ആർ അരുൺകുമാർ 9497931875 എന്നിവരെ അറിയിക്കാവുന്നതാണ്.

Hot Topics

Related Articles