ഗുവാഹത്തി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ പ്രതിഷേധവുമായെത്തിയ ബി,ജെ.പി പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അസമിലെ സോണിത്പൂരില്‍ വച്ചാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
ന്യായ് യാത്രയെ അനുഗമിച്ചെത്തിയവർക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തിയവർ എത്തിയത്. ജയ് ശ്രീറാം, ജയ് മോദി മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് ഇവർ രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന ബസിനടുത്തേക്ക് എത്തിയത്. ഇതോടെ ബസില്‍ നിന്ന് ആള്‍ക്കാരുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് ബസിലേക്ക് തിരികെകയറ്റുകയായിരുന്നു. ബി.ജെ.പി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നില്‍ വന്നു. ഞാൻ ബസില്‍ നിന്ന് ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോണ്‍ഗ്രസിന് ബി.ജെ.പിയെയും ആർ.എസ്.എസിനെയും ഭയമാണെന്നാണ് അവർ കരുതുന്നത്. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയക്കുന്നില്ലെന്ന് രാഹുല്‍ സംഘർഷത്തിന് ശേഷം നടന്ന റാലിയില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോണിത്പൂരില്‍ വച്ച് ബി ജെ പി പ്രവർത്തകർ തന്റെ വാഹനം ആക്രമിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് നേരത്തെ ആരോപിച്ചിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമികളെത്തിയത്. സംഭവത്തിന് പിന്നില്‍ അസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയാണെന്നും പേടിപ്പിക്കാനാകില്ലെന്നും ജയറാം രമേശ് എക്സില്‍ കുറിച്ചു. ബി ജെ പി പ്രവർത്തകർ കാറിലെ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ കീറിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സോഷ്യല്‍ മീഡിയ സംഘത്തെയും ആക്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണമുണ്ടായിരുന്നു. യാത്ര ലഖിംപൂർ ജില്ലയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്ബായിരുന്നു ആക്രമണം. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.