മല്ലപ്പള്ളി : ചാലാപ്പള്ളി – അറഞ്ഞിക്കല്‍ റോഡിന്റെ വശങ്ങളില്‍ കാടു കയറി. കൊടുംവളവുകള്‍ നിറഞ്ഞ കുത്തിറക്കത്തില്‍ റോഡിന്റെ വശത്ത് നൂറ് അടിയിലേറെ താഴ്ചയുണ്ട്. കാടു കയറി മൂടിയതിനാല്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നു ഇത് അപകട സാധ്യതക്ക് വഴിയൊരുക്കും. എഴുമറ്റൂര്‍ – വായ്പ്പൂര് -ചാലാപ്പള്ളി – കോട്ടാങ്ങല്‍ എന്നി റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡു കൂടിയാണിത്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഈ റോഡില്‍ കൂടി കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അപകട സാധ്യത ഏറെയുള്ള വളവുകളില്‍ ഇടി താങ്ങി സ്ഥാപിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.