കൊല്ലം : സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് താന്‍ പരിചയപ്പെടുന്നത് എന്നും
ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ഉത്രവധക്കേസില്‍ പ്രതി സൂരജ് പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ട്. താന്‍ ഇതുവരെ ഒരു കേസിലും വധശിക്ഷയ്ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഇതാദ്യമായാണ് കോടതിയില്‍ അത്തരമൊരു കാര്യം ആവശ്യപ്പെടുന്നത്- അദ്ദേഹം വ്യക്തമാക്കി.
ലോക്കല്‍ പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തെയും പ്രോസിക്യൂട്ടര്‍ അഭിനന്ദിച്ചു. വധക്കേസില്‍ പോലീസിന്റെ അന്വേഷണ രീതി തുടക്കം മുതല്‍ മികച്ചതാണ്. വളരെ സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണ് അന്വേഷണം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം മോശമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകാരികതയ്ക്കപ്പുറം നിയമപരമായ ഒരു ബാദ്ധ്യത കൂടി തനിക്ക് ഈ കേസിലുണ്ട്. വധശിക്ഷയുടെ ശരി തെറ്റുകളക്കുറിച്ചുള്ള വ്യക്തിപരമായ ഒരു അഭിപ്രായങ്ങളും ഇതിലില്ലെന്നും സമൂഹത്തിന്റെ കളക്ടീവ് ആയിട്ടുളള ആവശ്യം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉത്ര കേസില്‍ അന്തിമ വിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യം അറിയിച്ചത്.