വോണിന് വാണിംഗുമായി വസീം ജാഫർ ; ഇന്നത്തെക്കാലത്ത് 100 റണ്‍സില്‍ താഴെ ഏതെങ്കിലും ടീം ഓള്‍ ഔട്ടാവുക എന്നത് വിശ്വസിക്കാനാവുന്നില്ല ; സോഷ്യൽ മീഡിയയിൽ വോണിനെ വാൺ ചെയ്ത് ഇന്ത്യൻ ആരാധക ലോകം ; പക അത് വീട്ടാനുള്ളതാണ്

ബാഗ്ലൂർ : പക അത് വീട്ടാനുള്ളത് ആണ് . ഇന്ത്യക്ക് എതിരെ വിമർശനത്തിന്റെ പുതിയ ഭാഷ്യം എഴുതിച്ചേർത്ത മുൻ ഇഗ്ലണ്ട് താരം എന്തോ ഇന്ത്യൻ ആരാധക ലോകത്തെ വില കുറച്ചു കണ്ടു. കളിക്കളത്തിൽ ബൗണ്ടറി അതിർത്തികൾക്കകത്ത് പന്തും ബാറ്റുമായെത്തുന്ന 1 1 അംഗ അംഗങ്ങളിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ അവർ ചുരുക്കി. എന്നാൽ ഇന്ത്യയെ വിമർശിച്ചൊതുക്കാൻ നോക്കി നിന്ന ഇന്ത്യൻ വിരുദ്ധരുടെ മുന്നിൽ പ്രതിയോഗിക്കായി വർഷങ്ങളോളം കാത്തു നിന്ന് ഇര തേടുന്ന കാട്ട് നിയമത്തെ അവർ മറന്നു. എന്നാൽ ഇന്ന് അത്തരത്തിലുയർന്ന പ്രതികാര കഥയുടെ വികാരാവേശമാണ് ക്രിക്കറ്റ് ലോകത്തെ പൊള്ളിക്കുന്ന ചർച്ച .

Advertisements

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ പക നിറഞ്ഞ മനസ്സുമായി പോരാട്ടത്തിനിറങ്ങുന്നവരിൽ പാകിസ്ഥാൻ കഴിഞ്ഞാൽ പ്രധാനികളാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ . വിജയ വഴിയിലെ ആഹ്ലാദ നിമിഷത്തെ ജേഴ്സി ഊരി ആഘോഷിച്ച ഫ്ലിന്റോഫിലാണ് 90 കളിലെ ക്രിക്കറ്റ് ആരാധകർ പകയുടെ പുതിയ പാഠം കണ്ടു തുടങ്ങിയത്. എന്നാൽ അതേ മണ്ണിൽ ഇന്ത്യൻ നായകൻ ഗാംഗുലി പ്രതികാരം ചെയ്തതും ചരിത്രത്തിന്റെ ഇന്നലെകളിൽ ഹൃദയാവേശം നിറയ്ക്കുന്ന ഏടുകളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ കളിക്കളത്തിന് പുറത്ത് നവ മാധ്യമങ്ങളിലും ഇന്ത്യക്കെതിരെ പോരാട്ടം തുടരുകയാണ് ഇംഗ്ലണ്ട് . മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ ഇന്ത്യന്‍ ക്രിക്കറ്റിനെതിരെ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നത്. മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ വോണിനെ ഒരു പഴയകാര്യം ഓര്‍മിപ്പിച്ചിരിക്കുകയാണ്. 2019ല്‍ സംഭവമാണ് ജാഫര്‍ ഓര്‍ത്തെടുത്ത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ വോണിനെതിരെ പരിഹാസവുമായി ജാഫർ രംഗത്ത് എത്തിയതാണ് പഴയ കാലത്തേക്ക് മടങ്ങി പോകുവാൻ ഇന്ത്യൻ ആരാധകരെ പ്രേരിപ്പിച്ചത്.

2019ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യ 92 റണ്‍സിന് പുറത്തായിരുന്നു. അന്ന് വോണ്‍ പരഹാസവുമായെത്തി. ഇന്നത്തെക്കാലത്ത് 100 റണ്‍സില്‍ താഴെ ഏതെങ്കിലും ടീം ഓള്‍ ഔട്ടാവുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അന്ന് വോണ്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ജാഫര്‍ ഇന്ന് നല്‍കിയിരിക്കുന്നത്.

ആഷസില്‍ മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 68ന് പുറത്തായതിന് പിന്നാലെയാണ് ജാഫറിന്റെ ട്രോള്‍. ഇംഗ്ലണ്ട് 68ന് പുറത്തായി എന്ന് മാത്രമാണ് ജാഫര്‍ ചെറിയ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുള്ളത്. കൂടെ വോണിനെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. വീഡിയോയിലെ സന്ദേശം വോണിനെ കളിയാക്കികൊണ്ടുള്ള ജാഫറിന്റെ ഒരു തംപ്‌സ് അപ്പാണ്.

നേരത്തെ, അയര്‍ലന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ ഔട്ടായപ്പോഴും ഇന്ത്യന്‍ ആരാധകര്‍ പഴയ ട്വീറ്റ് വോണിനെ ഓര്‍മിപ്പിച്ചിരുന്നു. ഇന്നത്തെക്കാലത്ത് ഏതെങ്കിലും ടീം 100 റണ്‍സില്‍ താഴെ ഓള്‍ ഔട്ടാവുമോയെന്ന് ആരാധകര്‍ അങ്ങോട്ട് ചോദിച്ചിരുന്നു.

മെല്‍ബണ്‍ ടെസ്റ്റില്‍ ദയനീയ പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്. സ്‌കോട്ട് ബോളണ്ടിന്റെ ആറ് വിക്കറ്റ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ സന്ദര്‍ശകരെ 68ന് പുറത്താക്കി. മെല്‍ബണില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. ഈ ഘട്ടത്തിലാണ് വോണിന്റെ പഴയ പരിഹാസത്തിനുള്ള ജാഫറിന്റേത് അടക്കമുള്ള പ്രതികരണങ്ങൾ ശ്രദ്ധ നേടുന്നത്.

മിസ്റ്റർ വോൺ ഇന്ത്യൻ ആരാധകരെ നിങ്ങൾ വില കുറച്ച് കാണരുത്. ഇത് ഇന്ത്യയാണ് ഇന്ത്യ. പാഠപുസ്തകങ്ങളിൽ അധിനിവേശ ശക്തികൾക്കെതിരെ പോരാട്ടം സംഘടിപ്പിച്ച ചരിത്രം പഠിച്ച് വളർന്ന ഇന്ത്യൻ തലമുറയുടെ മുന്നിൽ ഒന്ന് മാത്രം ഓർമ്മപ്പെടുത്തട്ടെ …….പക അത് വീട്ടാനുള്ളതാണ്……..

Hot Topics

Related Articles