താങ്ങുവില ഉയര്‍ത്തണമെന്നാവശ്യം, റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയില്‍ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: റബര്‍ കര്‍ഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഉത്പാദന ചെലവിന്‍റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടത്. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫ് കാലത്ത് വില സ്ഥിരത ഫണ്ട് രൂപവത്കരിച്ചിരുന്നു.

Advertisements

വില 250 ആക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയതാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. അതേസമയം റബര്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്നാണ് കൃഷി മന്ത്രി പി പ്രസാദ് മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ കരാറുകളാണ് റബര്‍ വില തകര്‍ച്ചക്കുള്ള കാരണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അന്താരാഷ്ട്ര കരാറുകളാണ് വിലതകര്‍ച്ചക്ക് കാരണം. കേന്ദ്ര സമീപനം ഒട്ടും അനുകൂലമല്ല. താങ്ങുവില 250 ആക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. കേന്ദ്ര ധനമന്ത്രിയെ നേരത്തെ കണ്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. കേന്ദ്ര സഹായം ഇല്ലാതെ റബർ വില കൂട്ടാനാകില്ല. റബറുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ക്ക് ഉത്തരവാദി പഴയ കോണ്‍ഗ്രസ് സർക്കാർ എന്ന് പറഞ്ഞു കേന്ദ്ര മന്ത്രി കൈ മലർത്തിയെന്നും പി പ്രസാദ് പറഞ്ഞു. റബർ വില തകർച്ചയുടെ ഒന്നാം പ്രതി കേന്ദ്രമാണെന്നും അനിയന്ത്രിതമായ ഇറക്കുമതിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച തുടരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.