സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നടത്തണമെന്ന നിർദേശം അസ്വീകാര്യവും അപ്രായോഗികവുമാണെന്ന് കേരള ഗവ.പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നടത്തണമെന്ന നിർദേശം അസ്വീകാര്യവും അപ്രായോഗികവുമാണെന്ന് കേരള ഗവ.പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്‌.എ ) സംസ്ഥാന സെക്രട്ടേറിയറ്റ്. സ്കൂളുകള്‍ സ്വന്തം അടുക്കളയില്‍ സർക്കാർ നിർദേശിക്കുന്ന വ്യവസ്ഥകളോടുകൂടിയാണ് ഭക്ഷണം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും. അധ്യാപകരും രക്ഷിതാക്കളും ഓരോ ദിവസവും ഭക്ഷണ ഗുണനിലവാരം പരിശോധിച്ച്‌ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ടെന്നും പ്രഥമാധ്യാപക സംഘടന പറഞ്ഞു .

Advertisements

തദ്ദേശ ജനപ്രതിനിധി കൂടി ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കൂടാതെ സർക്കാർ നിശ്ചയിക്കുന്ന ഏജൻസി സാമ്ബിള്‍ ശേഖരിച്ച്‌ ഗുണനിലവാരം പരിശോധിച്ച്‌ ഉറപ്പു വരുത്തുന്നുമുണ്ട്. മുൻകൂട്ടി അംഗീകരിച്ച ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് മാത്രമാണ്സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം നല്‍കുന്നത്. ലാഭേച്ഛയോടെ വില്‍പന നടത്തുന്ന കേന്ദ്രമല്ല സ്കൂള്‍. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനെ കൂടുതല്‍ സങ്കീർണമാക്കുകയല്ലാതെ ഈ നിർദേശം കൊണ്ട് മറ്റൊരു പ്രയോജനവും ഇല്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.