കോട്ടയം ജില്ലയിൽ 332 പേർക്കു കോവിഡ് ; 121 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 332 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. 121 പേർ രോഗമുക്തരായി. 5328 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 137 പുരുഷൻമാരും 161 സ്ത്രീകളും 34 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 2340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344511 പേർ കോവിഡ് ബാധിതരായി. 338102 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18840 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 33

ചങ്ങനാശേരി – 16

ഏറ്റുമാനൂർ – 14

വൈക്കം, പൂഞ്ഞാർ തെക്കേക്കര – 13

വാഴപ്പള്ളി, മുണ്ടക്കയം – 11

പനച്ചിക്കാട്, പാലാ, മരങ്ങാട്ടുപിളളി – 10

ആർപ്പൂക്കര, കുറവിലങ്ങാട് – 9

എരുമേലി-8

കടുത്തുരുത്തി, വിജയപുരം, ഉദയനാപുരം -7

കാണക്കാരി, ഭരണങ്ങാനം, അയർക്കുന്നം, വെളിയന്നൂർ, കരൂർ – 6

കടനാട്, മേലുകാവ് – 5

അതിരമ്പുഴ, വെള്ളൂർ, മാഞ്ഞൂർ, രാമപുരം – 4

മണിമല, പായിപ്പാട്, അയ്മനം, പൂഞ്ഞാർ, കല്ലറ, കങ്ങഴ, കുമരകം, മാടപ്പള്ളി, അകലക്കുന്നം, ഞീഴൂർ- 3

പുതുപ്പള്ളി, ചിറക്കടവ്, തലയാഴം, മുളക്കുളം, വാഴൂർ, നീണ്ടൂർ, മണർകാട്, കൂട്ടിക്കൽ, തൃക്കൊടിത്താനം, കോരുത്തോട്, വാകത്താനം, പാമ്പാടി, വെള്ളാവൂർ, മീനടം – 2

ഉഴവൂർ, മുത്തോലി, മീനച്ചിൽ, നെടുംകുന്നം, കൂരോപ്പട, മറവന്തുരുത്ത്, കറുകച്ചാൽ, പള്ളിക്കത്തോട്, എലിക്കുളം, തിരുവാർപ്പ്, വെച്ചൂർ, കുറിച്ചി, കടപ്ലാമറ്റം, കിടങ്ങൂർ, ചെമ്പ്, ഈരാറ്റുപേട്ട, മൂന്നിലവ് – 1

Hot Topics

Related Articles