കുമരകം ഗവ. വി.എച്ച്.എസ്.എസ്സിലെ 2022-24 ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ പാസിങ്ങ് ഔട്ട് പരേഡ് നടത്തി 

കുമരകം :  പഠനത്തോടൊപ്പം നീതി ബോധവും ധാർമ്മിക ബോധവും ലാളിത്യവും  കൈമുതലാക്കി നാളെയുടെ കാവലാവാൻ കൗമാരക്കാർ പരിശീലനം പൂർത്തിയാക്കി.  കുമരകം ഗവ. വി.എച്ച്.എസ്.എസ്സിലെ 2022-24 ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ രണ്ടു വർഷത്തെ പരിശീലന പരിപാടികളുടെ വിജയകരമായ പൂർത്തീകരണ ചടങ്ങ് ( പാസിങ്ങ് ഔട്ട് സെറിമണി)  യു.പി വിഭാഗം ഗ്രൗണ്ടിൽ  നടന്നു.    വ്യാഴാഴ്ച രാവിലെ 9.30ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി  ബിന്ദു മുഖ്യാതിഥിയായി പസ്സിംഗ് ഔട്ട് സല്യൂട്ട് സ്വീകരിച്ചു.കുമരകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  അനീഷ് കുമാർ സെറി മോണിയൽ പരേഡ് ഇൻസ്പെക്ഷൻ നടത്തി.

Advertisements

സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും രാജ്യ സ്നേഹവും അച്ചടക്കവുമുള്ള മാതൃകാ പൗരൻമാരായിരിക്കുവാൻ കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.  ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ്  പി.എം. സുനിത പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. കേഡറ്റുകളെ പരിശീലിപ്പിച്ച കുമരകം  പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.കെ. മനോജ്, സീനിയർ സി പി ഒ  റജിമോൾ .സി.എസ്  എന്നിവർക്ക് സ്കൂൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്   ധന്യ സാബു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ  വി.എൻ ജയകുമാർ,  ദിവ്യ ദാമോദരൻ, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ   ബിയാട്രീസ് മരിയ, വൊക്കേഷനൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ . പൂജ ചന്ദ്രൻ,  എന്നിവർ സല്യൂട്ട്  സ്വീകരിച്ചു.  

പരേഡ് കമാൻഡർ  ആര്യ നന്ദഗിനീഷ്, സെക്കൻഡ് കമാൻഡർ കുമാരി വിദ്യ എം ആർ പ്ലറ്റുൺ ലീഡേഴ്സ്  ജാസ്മിൻ ജോസഫ്, ചെറിയാൻ .സി.ബേബി എന്നിവർ ബസ്റ്റ് കേഡറ്റ്സ് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

പി.ടി.എ പ്രസിഡൻറ് വി.എസ്  സുഗേഷ്. എസ് എം സി ചെയർമാൻ  ജേക്കബ് ജോർജ്, പിടിഎ / എസ്.എം.സി അംഗങ്ങൾ പൂർവ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ സന്നിഹിതരായിരുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.