കോട്ടയം : കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയലി (15) റെ കൂടാതെ ഒപ്പമുണ്ടായിരുന്ന മിയപ്പള്ളി കൊച്ചു വടക്കത്ത് വീട്ടിൽ അബിയൽ തോമസും (17) മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയാണ് അബിയലിന്റെ മരണം. നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. വൈകിട്ട് 3.50 ന് പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ചെയിൻ പൊട്ടി റോഡിൽ വീണ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. ചെട്ടിക്കുന്ന് മറ്റത്തിൽ ജോയൽ പീറ്ററിൻ്റെ മകൻ ജോഷ്വാ ജോയലിൻ്റെ (16) . സംസ്കാരം പാക്കിൽ സെൻ്റ് തെരേസാസ് ദേവാലയ സെമിത്തേരിയിൽ നാളെ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിന് നടക്കും. മാതാവ് : ജിമ ജോൺസൺ , സഹോദരി ആൻമേരി. മൃതദേഹം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.