സ്വയം ഏറ്റെടുത്ത വെല്ലുവിളി, ആറ് വർഷത്തെ ഫിറ്റ്നസ് യാത്രയുടെ മാറ്റവുമായി റിമി ടോമി

മലയാളികള്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്നൊരു ഗായികയാണ് റിമി ടോമി. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരത്തിന് ആരാധകർ ഏറെയാണ്. റിമി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്കും പ്രോഗ്രാം വീഡിയോകള്‍ക്കും താഴെ വരുന്ന കമന്റുകള്‍ തന്നെ അതിന് ഉദാഹരണമാണ്. ഒരു സ്റ്റേജ് ഷോയില്‍ റിമി ഉണ്ടെങ്കില്‍ പിന്നെ അണിയറ പ്രവർത്തകർക്ക് പേടിക്കേണ്ട ആവശ്യമില്ല. കാണികളെ കയ്യിലെടുക്കാനുള്ള റിമി ടോമിയുടെ കഴിവാണ് അതിന് കാരണം. ഏത് പാട്ടും തന്നില്‍ ഭദ്രമാണെന്ന് ഓരോ നിമിഷവും തെളിയിക്കുന്ന റിമി, ഫിറ്റ്നസ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി കഴിഞ്ഞു. വർഷങ്ങള്‍ക്ക് മുൻപുള്ള റിമിയും ഇപ്പോഴുള്ള താരത്തിന്റെ ലുക്കും കണ്ട് ഞെട്ടിയവരാണ് ഏറെയും.

Advertisements

മെലിഞ്ഞ് സുന്ദരിയാകാനുള്ള റിമിയുടെ ഫിറ്റ്നസ് ട്രെയിനിംഗ് തുടങ്ങിയിട്ട് വർഷം ആയിരിക്കുകയാണ്. റിമി തന്നെയാണ് ഇക്കാര്യം അറിയിച്ചതും. വർഷങ്ങള്‍ നീണ്ട തന്റെ ഫിറ്റ്നസ് യാത്രയുടെ വീഡിയോ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് റിമി ടോമി. വർക്കൗട്ടിനിടയില്‍ ജിമ്മില്‍ നിന്നുമുള്ള വീഡിയോയാണ് റിമി ഷെയർ ചെയ്തത്. താൻ സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെയായതെന്നും റിമ പറയുന്നുണ്ട്. ‘നമ്മള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍, മാറ്റം ഉണ്ടാകില്ല. ഫിറ്റ്നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. (2018 മുതല്‍ 2024 വരെ) ദൈവത്തിന് നന്ദി’ എന്നാണ് വീഡിയോയ്ക്ക് റിമി നല്‍കിയ ക്യാപ്ഷൻ. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്. ‘ആഹാ പൊളിച്ച്‌, റിമി ചേച്ചി അടിപൊളി, വാവ് ഫിറ്റ്നെസ് ഫ്രീക്കാണ് നിങ്ങള്‍, എല്ലാ സ്ത്രീകള്‍ക്കും പ്രചോദനം, റിമിയ്ക്ക് തുല്യം റിമി മാത്രം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.