ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു ; മുന്നിൽ പോയ വണ്ടിയുടെ പിന്നിൽ പിന്നാലെ എത്തിയ കാറിടിച്ചു ; നീലിമംഗലത്ത് കാർ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ മുന്നിൽ പോയ കാറിനു പിന്നിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. കോട്ടയം നീലിമംഗലത്ത് വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്നു രണ്ടു കാറുകളും. പിന്നാലെ എത്തിയ കാർ ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ മുന്നിൽ പോയ കാറിനെ . മറികടക്കാൻ ശ്രമിച്ചു. ഇതോടെ കാർ നിയന്ത്രണം വിട്ട് മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ  കാർ റോഡരികിലേയ്ക്കു മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.