പള്ളത്ത് പാ​ടത്തി​ന് തീ​പി​ടി​ച്ചു ; തീ ആളിപ്പടരുന്നത് കണ്ട് നിന്ന വയോധികൻ മരിച്ചു ; മരിച്ചത് റിട്ട വില്ലേജ് ഓഫീസർ മാത്യു വർഗീസ്

കോട്ടയം: പള്ളത്ത് പാടത്തിന് തീപിടിച്ചു. തീ ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം സംഭവിച്ച് വയോധികൻ മരിച്ചു. കളക്ടറേറ്റ് റിട്ട. ജൂനിയർ സൂപ്രണ്ട്  പള്ളം എസ്എൻഡിപിയ്ക്ക് സമീപം കല്ലക്കടമ്പിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യു വർഗീസ് (63) ആണ് മരിച്ചത്. ഇന്ന് ഉ​ച്ച​കഴി​ഞ്ഞ് 2.30 ഓ​ടെ പള്ളം പു​ലി​കു​ടി പാ​ട​ശേ​ഖ​ര​ത്തി​നാണ് തീപിടിച്ചത്.  പാ​ട​ത്തി​ൽ നിന്ന് തീ​ ഉയരുന്നത് കണ്ട് നിന്ന സമീപവാസിയായ മാത്യുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  

Advertisements

തീയണക്കാൻ അ​ഗ്നിശ​മ​ന സേ​നാം​ഗ​ങ്ങളും ചിങ്ങവ​നം പൊ​ലീസും സ്ഥ​ല​ത്തെത്തിയെങ്കിലും  അ​ഗ്നിശ​മ​ന​സേ​ന​യു​ടെ വാ​ഹന​ങ്ങൾ പ്ര​ദേ​ശ​ത്തേയ്​ക്ക് എ​ത്തി​ച്ചേരാൻ സാ​ധി​ക്കാ​ത്തിനാൽ തീയണയ്ക്കുവാൻ വൈകിയിരുന്നു. തുടർന്ന് സ​മീപ​ത്തെ കി​ണ​റു​കളിൽ നി​ന്നും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളം കോ​രി​യാ​ണ് തീ​ അ​ണയ്ക്കാനുള്ള ശ്ര​മ​ങ്ങൾ ന​ട​ത്തി​യത്. മു​ക്കാൽ മ​ണി​ക്കൂ​റി​ന് ശേഷമാണ് തീ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്. മാത്യുവിൻ്റെ മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം  കാരന്മുട് സെൻ്റ് മേരീസ് പള്ളിയിൽ . മക്കൾ : ഷിൻ്റു മാത്യു ( ഓസ്ട്രേലിയ ) ഭാഗ്യ സെൻ മാത്യു , സ്നേഹ സെൻ മാത്യു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുമക്കൾ : രഞ്ജു തോമസ് , നീലഞ്ചിറ മറ്റത്തിൽ ( ഓസ്ട്രേലിയ ) , സജിൻ ( കൊച്ച് പ്ളാക്കൽ , കാനം ) , ഫാ.കുറിയാക്കോസ് ജോൺസൺ കുന്നംകുളം

Hot Topics

Related Articles