സക്സസായി സക്സേന ; ഏഴ് വിക്കറ്റ് വീഴ്ത്തി ബംഗാളിനെ എറിഞ്ഞിട്ട് ജലജ് സക്സേന ; രഞ്ജി ട്രോഫിയില്‍ കേരളത്തിന് മേൽക്കൈ

സ്പോർട്സ് ഡെസ്ക്ക് : രഞ്ജി ട്രോഫിയില്‍ കേരളം ബംഗാളിനെ വിറപ്പിക്കുന്നു. ജലജ് സക്സേനയുടെ തകർപ്പൻ ബൗളിംഗിന്റെ മികവില്‍ കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് അടുക്കുകയാണ്‌. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ബംഗാള്‍ 172/8 എന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 363ന് 191 റണ്‍സ് അകലെയാണ് ബംഗാള്‍ നില്‍ക്കുന്നത്. ജലജ് സക്സേനയാണ് ഇന്ന് കേരളം എടുത്ത എട്ടു വിക്കറ്റില്‍ ഏഴും നേടിയത്. 20 ഓവർ എറിഞ്ഞ ജലജ് സക്സേന 67 റണ്‍സ് വഴങ്ങിയാണ് 7 വിക്കറ്റ് എടുത്തത്. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും നേടുയ സെഞ്ച്വറികളുടെ ബലത്തില്‍ ആയിരുന്നു കേരളം 363 റണ്‍സ് എടുത്തത്‌. സച്ചിൻ ബേബി 124 റണ്‍സും അക്ഷയ് 106 റണ്‍സും നേടി.

Advertisements

Hot Topics

Related Articles