ന്യൂസ് ഡെസ്ക് : വാലന്റൈൻസ് ദിനം ഇതാ എത്തിപ്പോയി. പ്രണയിക്കുന്നവരും പ്രണയം പറയാൻ ആഗ്രഹിക്കുന്നവരുമൊക്കെ കാത്തിരിക്കുന്ന പ്രണയം ദിനം.ഫെബ്രുവരി 14 ന് ആണ് വാലൻന്റൈൻസ് ഡേ. പ്രണയം പങ്കിടുന്ന ദിവസം. പ്രണയിക്കുന്നവർ തങ്ങളുടെ പങ്കാളികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ഒന്നിച്ച് സമയം ചെലവിടുകയുമൊക്കെ ചെയ്യും. ഇനി പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണെങ്കില്‍ പ്രണയം തുറന്നുപറയാൻ ഏറ്റവും നല്ല ദിവസമാണ്.
വാലന്റൈൻസ് ഡേ ചരിത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്താണ് ഈ വാലന്റൈൻസ് ഡേയുടെ ചരിത്രം എന്ന് അറിയാമോ? സെന്റ് വാലന്റൈൻ എന്ന പുരോഹിതന്റെ കഥയാണ് പറയാനുള്ളത്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്, ആ സമയത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന നിർദ്ദേശം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞാല്‍ .യുദ്ധത്തിലുള്ള ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ വാലന്റൈൻ പരസ്പരം പ്രണയിക്കുന്നവരുടെ വിവാഹം നടത്തി കൊടുക്കാൻ തയ്യാറായി.
ഇതറിഞ്ഞ ചക്രവർത്തി വാലന്റൈനിനെ ജയില്‍ അടച്ചു. എന്നാല്‍ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈൻ പ്രണയത്തിലായെന്നും വാലന്റൈനിന്റെ പരിശുദ്ധ പ്രണയം കൊണ്ട് യുവതിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും പറയുന്നു. എന്നാല്‍ വാലന്റൈനിന്റെ തല വെട്ടാനായിരുന്നു ചക്രവർത്തി നിർദ്ദേശിച്ചത്. മരിക്കുന്നതിന് മുൻപ് വാലന്റൈൻ പ്രണയിനിക്കായി ഇങ്ങനെ എഴുതി ഫ്രം യുവർ വാലന്റൈൻ…
പ്രണയദിനം ആശംസിക്കാം…
നിങ്ങള്‍ പ്രണയിക്കുന്നവരോ പ്രണയം പറയാൻ ആഗ്രഹിക്കുന്നവരാണോ ആണെങ്കില്‍ ഇങ്ങനെ പ്രണ ദിനം ആശംസിച്ചോളൂ…
നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ പ്രണയത്തിലാണ്.. ആ പ്രണയം ആശംസിക്കാം ഒരു പ്രത്യേക ദിവസമൊന്നും വേണ്ടെങ്കിലും ഇതൊരു മനോഹരമായ ദിവസമാണ്, നിന്നോടുള്ള എന്റെ പ്രണയം ഒരിക്കല്‍ക്കൂടി ആശസിക്കട്ടേ…
എന്റെ പ്രണയമേ നീ ഇല്ലാതിരുന്നെങ്കില്‍ ഞാൻ ഈ ലോകത്ത് അടയാളപ്പെടുത്താതെ പോകുന്ന ഒന്നായി മാറുമായിരുന്നു, വരണ്ട ഭൂമിയില്‍ നീ ജലയമായി, കരിഞ്ഞുപോകാൻ തുടങ്ങിയ എന്നില്‍ തളിരായി, എന്റെ സ്നേഹമേ, പ്രേമമേ പ്രണയദിനം ആശംസിക്കുന്നു..
എന്നും എന്നും എന്നോട് ചേർന്ന് നീ നില്‍ക്കുമെങ്കില്‍ നരകളില്ലാതെ, പ്രായമാകാതെ നിന്റെ പ്രണയത്തില്‍ ഞാൻ ജീവിക്കും.
നിന്നില്‍ നിന്നും തുടങ്ങുന്ന യാത്ര അതാണ് എനിക്ക് പ്രണയം, എങ്ങനെയാണ് ഞാൻ നിന്ക്ക് പ്രണയം ആശസിക്കുക. എന്റെ തന്നെ നിനക്കുള്ളതാണല്ലോ…
ആശംസിക്കാനായൊന്നുമില്ല, നല്‍കാൻ ഈ ജീവിതവും പ്രണയവുമുണ്ട്.
എന്റെ പ്രണയമേ. സ്നേഹമേ ഈ ജീവിതം മുഴുവനും നിനക്കൊപ്പം ഉണ്ടാവാൻ സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ, ആശംസിക്കുന്നു പ്രണയ ദിനം.. എന്നെന്നും പ്രണയം ഉള്ളില്‍ ഉണ്ടാവട്ടേ…
പ്രണയം നിനക്ക് മാത്രം, ഇതാണെന്റെ ആശംസ