ഉപമുഖ്യമന്ത്രി പദം ഒരു മന്ത്രി സ്ഥാനം മാത്രമാണ് ; ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി : ഉപമുഖ്യമന്ത്രി പദം ഒരു മന്ത്രി സ്ഥാനം മാത്രമാണ്. സംസ്ഥാന സര്‍ക്കാരിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മന്ത്രി പദമാണ് ഉപമുഖ്യമന്ത്രിയുടേത്.സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ചില സംസ്ഥാനങ്ങള്‍ ഉപമുഖ്യമന്ത്രി പദം നല്കുന്നതിനെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന.

Advertisements

സംസ്ഥാന ഭരണം സുഗമമാക്കുന്നതിനായാണ് ഉപമുഖ്യമന്ത്രിയെ നിയമിക്കുന്നത്. അതല്ലാതെ പ്രത്യേകിച്ച്‌ ശമ്ബളമോ അധികമായി ഒരു പദവിയോ ഉപമുഖ്യമന്ത്രിക്ക് ലഭിക്കുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാലാ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പബ്ലിക് പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ് പൊതുതാത്പ്പര്യ ഹര്‍ജി നല്കിയത്. ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന അനുശാസിക്കുന്നതല്ല ഈ സ്ഥാനം. ആര്‍ട്ടിക്കിള്‍ 14ന്റെ (സമത്വത്തിനുള്ള അവകാശം) ലംഘനമാണ് ഈ പദവിയെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഭരണകക്ഷിയിലേയോ സഖ്യത്തിലേയോ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രാധാന്യം കൂടുതല്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഉപമുഖ്യമന്ത്രി സ്ഥാനം നല്കുന്നത്. ലേബലില്‍ മാത്രമൊതുങ്ങുന്ന പദവിയാണിതെന്നും അത് ഭരണഘടനാ വിരുദ്ധമല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.